ട്രെയിനിൽ പ്രത്യേക ടിക്കറ്റ് പരിശോധന
Saturday 16 August 2025 1:18 AM IST
തിരുവനന്തപുരം: ട്രെയിനിലെ സുരക്ഷ ഉറപ്പാക്കാനും തിരക്ക് നിയന്ത്രിക്കാനും പ്രത്യേക ടിക്കറ്റ് പരിശോധന പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.ആഗസ്റ്റ് 14ന് പരിപാടി തുടങ്ങി. പ്രത്യേക ടീമുകളെ ഓരോ ഡിവിഷനിലും നിയോഗിച്ചിട്ടുണ്ട്. തിരക്കേറിയ സ്റ്റേഷനുകളിൽ ഓരോ കോച്ചിലും ടിക്കറ്റുള്ളവർ മാത്രമേ കയറുന്നുള്ളൂവെന്ന് ഉറപ്പാക്കും. പ്ളാറ്റ് ഫോമുകളിൽ ഇതുസംബന്ധിച്ച് തുടർച്ചയായ അനൗൺസ്മെന്റുകൾ, സ്റ്റേഷനുകളിൽ വ്യാപകമായ പരിശോധന, പിടിക്കപ്പെട്ടാൽ നിയമപ്രകാരമുള്ള നടപടിയെടുക്കും. ചെന്നൈ, എഗ്മൂർ,താംബരം,തിരുവനന്തപുരം സെൻട്രൽ,മംഗലാപുരം സെൻട്രൽ, കോയമ്പത്തൂർ ജംഗ്ഷൻ,പാലക്കാട് ജംഗ്ഷൻ,മധുര ജംഗ്ഷൻ തുടങ്ങിയ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരിക്കും കർശന പരിശോധന.