യുവശാസ്ത്രജ്ഞ പുരസ്‌കാരം

Saturday 16 August 2025 1:22 AM IST

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ 2024ലെകേരള സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി അപേക്ഷിക്കാം. 50,000രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വർണ്ണ പതക്കവും ലഭിക്കും. ഗവേഷണ പ്രോജക്ട് ചെയ്യുവാനുള്ള അവസരവും പ്രബന്ധാവതരണത്തിനായി വിദേശസന്ദർശനത്തിനുള്ള യാത്രാഗ്രാന്റും ലഭിക്കും. നിർദ്ദിഷ്ട ഫോർമാറ്റിലുള്ള നാമനിർദ്ദേശങ്ങൾ എല്ലാ അനുബന്ധ രേഖകളും സഹിതം കേരളശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.അവസാന തീയതി ആഗസ്റ്റ് 31.