'അമ്മ"ഫലം മാറ്രത്തിന്റെ തുടക്കമാകട്ടെയെന്ന് മന്ത്രി

Saturday 16 August 2025 2:54 AM IST

ആലപ്പുഴ: 'അമ്മ" സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകളെത്തുന്നത് മാറ്റത്തിന്റെ തുടക്കമാകട്ടെ എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ശ്വേത മേനോനും കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണ്. സിനിമാരംഗത്ത് വനിതകൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതക്കെതിരെ മോശമായ നീക്കമുണ്ടായപ്പോൾ സർക്കാർ എല്ലാ പിന്തുണയും നൽകി. സ്ത്രീകളുടെ ഭരണം നല്ലകാലം മലയാള സിനിമക്ക് കൊണ്ടുവരും. പുരുഷന്മാർ മോശമെന്നല്ല പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചർത്തു.