പൊലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷം
Saturday 16 August 2025 2:56 AM IST
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് സ്വാതന്ത്യ ദിനാഘോഷം നടത്തി. എ ഡി ജി പി എസ് ശ്രീജിത്ത് ധീരസ്‌മൃതി ഭൂമിയിൽ പുഷ്പചക്രം സമർപ്പിച്ച ശേഷം സേനാംഗങ്ങളുടെ ഗാർഡ് ഒഫ് ഓണർ പരിശോധിച്ചു. തുടർന്ന് ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശം നൽകി. പൊലീസ് ഓർക്കസ്ട്ര ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ചടങ്ങിൽ പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.