ഭിന്നശേഷി കുട്ടികളുടെ സ്വാതന്ത്ര്യദിനാഘോഷം

Saturday 16 August 2025 2:58 AM IST

തിരുവനന്തപുരം: സമഗ്രശിക്ഷ കേരള തിരുവനന്തപുരം സൗത്ത് യു.ആർ.സിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മ്യൂസിയം റേഡിയോ പാർക്കിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രോഗ്രാംഓഫീസർ ശ്രീകുമാർ, സൗത്ത് എ.ഇ.ഒ രാജേഷ് ബാബു, സൗത്ത് ബി.പി.സി ബിച്ചു കെ.എൽ, മ്യൂസിയം ഡയറക്ടർ ശ്യാമളാ ദേവി എന്നിവർ പങ്കെടുത്തു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചതിനൊപ്പം ധീരദേശാഭിമാനികളുടെ വേഷത്തിലും ഭാരതാംബയുടെ വേഷത്തിലും അണിനിരന്നു. സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരായ പുഷ്പകല,കൃഷ്ണകുമാരി,ബീന എന്നിവർ സംസാരിച്ചു. കുട്ടികളുടെ പ്രതിനിധി അഭിനവ് കൃഷ്ണ സ്വാതന്ത്ര്യദിന സന്ദേശം നൽകി.