വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന് പരിക്ക്

Saturday 16 August 2025 3:09 AM IST

പാലക്കാട്: നടൻ ബിജുകുട്ടൻ സഞ്ചരിച്ച കാർ പാലക്കാട് വെച്ച് അപകടത്തിൽപ്പെട്ടു. ഇന്നലെ പുലർച്ചെ ആറോടെയാണ് അപകടം. ബിജുകുട്ടനും ഡ്രൈവർക്കും പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയിൽ വെച്ച് ബിജു കുട്ടൻ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബിജുക്കുട്ടന് കൈക്കും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്. സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഗുരുതരമല്ലാത്തതിനാൽ ഉടനെ തന്നെ ആശുപത്രി വിടുകയായിരുന്നു. ബിജു കുട്ടൻ മറ്റൊരു വാഹനത്തിൽ കൊച്ചിയിലേക്ക് പുറപ്പെട്ടു.

കോയമ്പത്തൂരിൽ നിന്ന് തൃശൂരിലേക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.