തൃശൂരിൽ വൻ ഗതാഗതക്കുരുക്ക്; എറണാകുളം ഭാഗത്തേക്കുള്ള റോഡിൽ മൂന്ന് കിലോമീറ്ററിലധികം വാഹനങ്ങളുടെ നിര
Saturday 16 August 2025 7:29 AM IST
തൃശൂർ: മുരിങ്ങൂരിൽ ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് പോകുന്ന റോഡിൽ മൂന്ന് കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണ്. അൽപ്പം പോലും നീങ്ങാനാകാത്ത സാഹചര്യത്തിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുകയാണ്. എയർപോർട്ടിലടക്കം പോകാൻ ആളുകൾ ആശ്രയിക്കുന്ന പ്രധാന പാതയിലാണ് അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായിരിക്കുന്നത്.
മുരിങ്ങൂർ മുതൽ പോട്ട വരെ നീണ്ടുകിടക്കുകയാണ് വാഹനങ്ങൾ. അടിപ്പാത നിർമ്മാണം നടക്കുന്ന പാതയുടെ സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം. ഗതാഗതക്കുരുക്ക് കാരണം ഹൈക്കോടതി ഇടപെട്ട് ഒരു മാസത്തേക്ക് പാലിയേക്കരയിൽ ടോൾ നിർത്തിവച്ചിരുന്നു. സുപ്രീംകോടതിയും അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഗതാഗത കുരുക്ക് മാറ്റാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ഒന്നും ചെയ്യുന്നില്ലെന്നാണ് ആരോപണം.