സംഗീതത്തിന്റെ സ്നേഹ ഭാഷ

Sunday 17 August 2025 4:36 AM IST

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള​ ​മ​നു​ഷ്യ​ന്റെ​ ​സ്നേ​ഹ​ത്തി​ന്റെ​ ​ആ​ഴം​ ​പ​ല​പ്പോ​ഴും​ ​വാ​ക്കു​ക​ളി​ൽ​ ​വി​വ​രി​ക്കാ​നാ​വു​ന്ന​ത​ല്ല.​ ​മ​നു​ഷ്യ​രും​ ​വ​ന്യ​മൃ​ഗ​ങ്ങ​ളും​ ​ത​മ്മി​ലു​ള്ള​ ​ഏ​റ്റു​മു​ട്ട​ലു​ക​ൾ​ ​പ​ല​ ​രാ​ജ്യ​ങ്ങ​ളി​ലെ​യും​ ​പ്ര​ധാ​ന​ ​പ്ര​ശ്ന​മാ​കു​മ്പോ​ഴും​ ​താ​യ്‌​ല​ൻ​ഡു​കാ​ർ​ക്ക് ​പ​റ​യാ​നു​ള്ള​ത് ​ഒ​രു​ ​സ്നേ​ഹ​ത്തി​ന്റെ​ ​ക​ഥ​യാ​ണ്.​ ​ചി​യാ​ങ് ​മ​യി​ ​പ്ര​വി​ശ്യ​യി​ലെ​ ​വ​ന്യ​ജീ​വി​ ​ര​ക്ഷാ​കേ​ന്ദ്ര​മാ​യ​ ​സേ​വ് ​എ​ലി​ഫ​ന്റ് ​ഫൗ​ണ്ടേ​ഷ​ന്റെ​ ​സ്ഥാ​​​പ​​​ക​​​​​ ​ലെ​​​ക് ​ചൈ​​​ലേ​​​ർ​​​ട് ​എ​ന്ന​ ​യു​വ​തി​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ച​ ​വീ​ഡി​യോ​ ​ആ​ണ് ​ഈ​ ​സ്നേ​ഹ​ത്തി​ന്റെ​ ​ആ​ഴം​ ​വെ​ളി​വാ​ക്കു​ന്ന​ത്.​ ​മൃ​ഗ​ങ്ങ​ളെ​ ​വ​ള​രെ​യ​ധി​കം​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​ലെ​​​ക് ​ചൈ​​​ലേ​​​ർ​​​ട് ​ആ​ന​യു​ടെ​ ​സ​മീ​പ​ത്തു​നി​ന്ന് ​പാ​ട്ട് ​പാ​ടു​മ്പോ​ൾ​ ​തു​മ്പി​ക്കൈ​ ​കൊ​ണ്ട് ​സം​ഗീ​തം​ ​ആ​സ്വ​ദി​ച്ച് ​സ്നേ​ഹ​ത്തോ​ടെ​ ​ചേ​ർ​ത്തു​ ​പി​ടി​ക്കു​ക​യാ​ണ് ​ഫാ​ ​മാ​യ് ​എ​ന്ന​ ​കാ​ട്ടാ​ന.​ ​ മ​നു​ഷ്യ​ന്റെ​ ​ഭാ​ഷ​ ​മൃ​ഗ​ങ്ങ​ൾ​ക്ക് ​വ​ശ​മി​ല്ലെ​ങ്കി​ലും​ ​ലെ​ക്കി​ന്റെ​ ​പാ​ട്ട് ​ന​ന്നാ​യി​ ​മ​ന​സി​ലാ​ക്കി​യ​ ​പോ​ലെ​യാ​ണ് ​ഫാ​ ​മാ​യി​ ​ആ​സ്വ​ദി​ക്കു​ന്ന​തും​ ​പെ​രു​മാ​റു​ന്ന​തും.​ ​പാ​ട്ട് ​അ​വ​സാ​നി​പ്പി​ച്ച​ശേ​ഷ​വും​ ​ഫാ​ ​മാ​യി,​ ​ലെ​ക്കി​നെ​ ​വി​ടാ​ൻ​ ​കൂ​ട്ടാ​ക്കു​ന്നി​ല്ല.​ ​കാ​ണു​ന്ന​വ​ർ​ക്ക് ​ഇ​തൊ​രു​ ​മ​നോ​ഹ​ര​ ​ദൃ​ശ്യ​മാ​ണെ​ങ്കി​ലും​ ​സം​ഗീ​ത​ത്തി​ൽ​ ​ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ ​സ്നേ​ഹ​ത്തി​ന്റെ​ ​ഭാ​ഷ​യ്ക്ക് ​ആ​ഴ​മേ​റി​യ​താ​ണെ​ന്നും​ ​ചി​ല​ർ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ട്ട് ​ആ​ന​ക​ളു​ടെ​ ​സ​ന്തോ​ഷ​ത്തെ​ക്കാ​ൾ​ ​കൂ​ടു​ത​ൽ,​ ​അ​വ​രു​ടെ​ ​മ​ന​സ് ​ശാ​ന്ത​മാ​ക്കു​ക​യും​ ​ഹൃ​ദ​യ​ങ്ങ​ളെ​ ​മൃ​ദു​വാ​ക്കു​ക​യും,​ ​ചെ​യ്യു​മെ​ന്നും​ ​ലെ​​​ക് ​വീ​ഡി​യോ​യ്ക്ക് ​ഒ​പ്പം​ ​കു​റി​ച്ചു.​ ​താ​യ്‌​ല​ൻ​ഡി​ലെ​ ​പ്ര​ശ​സ്ത​മാ​യ​ ​വ​ന്യ​ജീ​വി​ ​ര​ക്ഷാ​കേ​ന്ദ്ര​മാ​ണ് ​ലെ​​​ക് ​ചൈ​​​ലേ​​​ർ​​​ട് ​സ്ഥാ​പി​ച്ച​ ​സേ​വ് ​എ​ലി​ഫ​ന്റ് ​ഫൗ​ണ്ടേ​ഷ​ൻ.​ ​പ​രി​ക്ക് ​പ​റ്റി​യ​തും​ ​അ​വ​ശ​ത​യു​ള്ള​തു​മാ​യ​ ​ആ​ന​ക​ൾ​ക്ക് ​വൈ​ദ്യ​സ​ഹാ​യം​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​നും​ ​അ​വ​യെ​ ​തി​രി​കെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​മ​ട​ക്കി​ക്കൊ​ണ്ടു​ ​വ​രു​ന്ന​തി​നും​ ​ലെ​ക്ക് ​സ​മ​യം​ ​ക​ണ്ടെ​ത്തു​ന്നു​ണ്ട്.​ ​ഇ​തൊ​ക്കെ​യാ​വാം​ ​ലെ​ക്കി​നെ​ ​ആ​ന​ക​ൾ​ ​ഏ​റെ​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​തിനും കാരണം.