'സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്ന്'; എസ്‌സിഇആർടി കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്‌

Saturday 16 August 2025 2:28 PM IST

തിരുവനന്തപുരം: അദ്ധ്യാപകർക്ക് കുട്ടികളെ പഠിപ്പിക്കാനുള്ള കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്. സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിൽ നിന്ന് പലായനം ചെയ്തത് ബ്രിട്ടനെ ഭയന്നാണെന്ന് നാലാം ക്ലാസിലെ കൈപ്പുസ്തകത്തിൽ നൽകിയതാണ് വിവാദമായത്. ഇതുശ്രദ്ധയിൽപ്പെട്ട എസ് സി ഇ ആർ ടി അധികൃതർ രണ്ട് തവണയാണ് തിരുത്തുവരുത്തിയത്.

ആദ്യ തവണ ഭയന്ന് എന്ന് വാക്ക് ഒഴിവാക്കി. പലായനം എന്ന വാക്കും തിരുത്തിയിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാൽ ജർമനിയിലേക്ക് എത്തി എന്നാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. സംഭവത്തിൽ എസ് സി ഇ ആർ ടി അന്വേഷണം നടത്തിയേക്കും.