അങ്കമാലിയിൽ സമരസംഗമം
Sunday 17 August 2025 12:21 AM IST
അങ്കമാലി: 'ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ" എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സമരസംഗമം അങ്കമാലി സി.എസ്.എസ് ഓഡിറ്റോറിയത്തിൽ കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ്, സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.കെ. ഷിബു, ഏരിയാ സെക്രട്ടറി കെ.പി. റെജിഷ്, പി.യു. ജോമോൻ, അനില ഡേവിഡ്, സച്ചിൻ ഐ. കുര്യാക്കോസ്, കെ.ജെ. അഖിൽ എന്നിവർ സംസാരിച്ചു.