മൂർഖൻ ഇണചേരുന്നതിങ്ങനെയാണോ? ആ കാഴ്ച കണ്ട് വീട്ടമ്മ നടുങ്ങിപ്പോയി; പിന്നാലെ നടന്നത്, വീഡിയോ
Saturday 16 August 2025 4:34 PM IST
തിരുവനന്തപുരം ജില്ലയിലെ കരകുളം കായ്‌പാടി എന്ന സ്ഥലത്തുള്ള ഒരു വീട്ടിലാണ് സംഭവം .വീടിന് പിറകിൽ നല്ല ചീറ്റൽ ശബ്‌ദം കേട്ട് വീട്ടമ്മ നോക്കിയപ്പോൾ കണ്ടത് രണ്ട് പാമ്പുകളെ. ഇവ ഇണചേരുകയായിരുന്നില്ല തമ്മിൽ പോരടിക്കുകയായിരുന്നു. വീട്ടമ്മ നന്നേ പേടിച്ചു. ആ പാമ്പുകൾ കടികൂടികൊണ്ട് പഴയ സാധനങ്ങൾ വച്ചിരുന്ന സ്ഥലത്തേക്ക് കയറി.
ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു .സ്ഥലത്ത് എത്തിയ വാവ സാധനങ്ങൾ മാറ്റി തുടങ്ങി ആദ്യം ഒരു മൂർഖനെ കണ്ടു, കുറച്ച് സാധനങ്ങൾ മാറ്റിയതും രണ്ടാമത്തെ മൂർഖൻ പാമ്പിനെയും കണ്ടു ഏറ്റവും നീളം കൂടിയ മൂർഖൻ പാമ്പ് . കാണുക മൂർഖനെ വിഴുങ്ങാൻ എത്തിയ മൂർഖൻ പാമ്പിനെ പിടികൂടിയ വിശേഷങ്ങളുമായെത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.