എൻ.സി.ബി ബോധവത്കരണ പരിപാടി

Sunday 17 August 2025 1:40 AM IST

കൊച്ചി: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കൊച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലയിൽ ഡോൺ ബോസ്‌കോ സീനിയർ സെക്കൻഡറി സ്‌കൂൾ, വടുതല ഭവൻസ് വിദ്യാമന്ദിർ, കടവന്ത്ര എം.പി.എം ഹയർ സെക്കൻഡറി സ്‌കൂൾ, തമ്മനം ഭവൻസ് ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളേജ്, കാക്കനാട് ശ്രീ നാരായണഗുരു കോളേജ് ഒഫ് എൻജിനിയറിംഗ്, പട്ടിമറ്റം കൊച്ചിൻ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കാക്കനാട് അൽ അമീൻ ഹയർ സെക്കൻഡറി സ്‌കൂൾ, ഇടപ്പള്ളി ഭവൻസ് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിലും തൃശൂരിൽ പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളിലും പരിപാടികൾ നടന്നു.