കാർഷിക ദിനാഘോഷ പരിപാടി

Sunday 17 August 2025 12:55 AM IST
തൃക്കാക്കരയിൽ കാർഷിക ദിനാഘോഷ പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ രാധാമണിപ്പിള്ള ഓലമെടയിൽ മത്സരത്തിൽ പങ്കെടുക്കുന്നു

കാക്കനാട്: തൃക്കാക്കര നഗരസഭയുടെയും കൃഷി ഭവന്റെയും കാർഷിക വികസന സമിതിയുടെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും ആഭിമുഖ്യത്തിൽ കാർഷിക ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ഇന്നലെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കർഷക ദിനമായ ഇന്ന് ചിങ്ങം ഒന്നിന് പൊതുസമ്മേളനവും മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും കാക്കനാട് ഓണം പാർക്കിൽ ഉമ തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ രാധാമണിപിള്ള അദ്ധ്യക്ഷയാകും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സ്‌മിത സണ്ണി കാർഷിക മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. സൻജു സൂസൻ മാത്യു , ഡോ. സൗമ്യ പോൾ,​ ശില്‌പാ വർക്കി, ടി.ജി. ദിനൂപ് തുടങ്ങിയവർ പങ്കെടുക്കും.