സിനിമാ സംഘടനകൾ മാഫിയാ കൈകളിൽ: സാന്ദ്ര തോമസ്
Sunday 17 August 2025 12:00 AM IST
കൊച്ചി: സിനിമാ സംഘടനകളെല്ലാം മാഫിയാ സംഘങ്ങളുടെ കൈകളിലാണെന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഫിലിം ചേംബർ തിരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചശേഷം കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മാഫിയ സംഘങ്ങളിൽ നിന്ന് മുക്തി നേടണമെങ്കിൽ അംഗങ്ങൾ വിചാരിക്കണം. പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പൊരുതും. നീതി കിട്ടുമെന്ന പ്രതീക്ഷയില്ല. പക്ഷേ, ശ്രമം തുടരും. 'അമ്മ" നേതൃത്വത്തിൽ സ്ത്രീകൾ വന്നത് സ്വാഗതാർഹമാണ്. സ്ത്രീകൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ എന്ത് പരിഹാരം കാണുമെന്നാണ് അറിയേണ്ടതെന്നും സാന്ദ്ര പറഞ്ഞു. 27നാണ് ഫിലിം ചേംബർ തിരഞ്ഞെടുപ്പ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സാന്ദ്ര മത്സരിച്ചെങ്കിലും തോറ്റു.