റെസിഡൻഷ്യൽ ക്യാമ്പ്   'കൂടെ' സമാപിച്ചു

Monday 18 August 2025 12:42 AM IST

കാക്കനാട്: കെ.എം.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസും തൃക്കാക്കര ബഡ്ഡീസ് ഇന്ത്യയും സഹകരിച്ച് ഓട്ടിസം ബാധിതരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഈ മാസം 14 മുതൽ കെ.എം.എം കോളേജിൽ നടത്തിവന്ന ത്രിദിന ക്യാമ്പ് "കൂടെ" സമാപിച്ചു. സമാപന സമ്മേളനം ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓട്ടിസം ബാധിതരും സൈക്കോളജി വിദ്യാർത്ഥികളുമടക്കം 300ലധികം പേർ ക്യാമ്പിന്റെ ഭാഗമായി. കോളേജ് പ്രിൻസിപ്പൽ ഡോ. സബന ബക്കർ അദ്ധ്യക്ഷയായി. വൈസ് പ്രിൻസിപ്പൽ ജാഫർ ജബ്ബാർ, ആഷിയ കെ. സലിം, ജിനീഷ എന്നിവർ സംസാരിച്ചു. ഡോ. പി.എൻ. നാരായണ പിഷാരടിയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.