ദേശീയപതാക വിതരണം ചെയ്തു
Sunday 17 August 2025 12:08 AM IST
കോഴഞ്ചേരി : കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കോഴഞ്ചേരി സെന്റ് തോമസ് ഹൈസ്കൂൾ, ഗവൺമെന്റ് ഹൈസ്കൂൾ, സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ
കുട്ടികൾക്ക് ദേശീയ പതാക വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, ദേശീയ പതാക കുട്ടികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, റാണി കോശി, അനീഷ് ചക്കുങ്കൽ, സി വർഗീസ്, ചെറിയാൻ ഇഞ്ചക്കലോടി, ലിബു മലയിൽ, ലത ചെറിയാൻ, സത്യൻ നായർ, ബെഞ്ചമിൻ ഇടത്തറ, എബ്രഹാം അഴകാട്ടിൽ എന്നിവർ നേതൃത്വം നൽകി.