യൂത്ത്കോൺഗ്രസ് പ്രതിഷേധം
Sunday 17 August 2025 12:09 AM IST
അത്തിക്കയം : തിരഞ്ഞെടുപ്പ് കമ്മിഷന്റെ കള്ളത്തരങ്ങളെ ചോദ്യം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തായി അയച്ച് യൂത്ത്കോൺഗ്രസ് പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നാറാണംമുഴി മണ്ഡലം പ്രസിഡന്റ് അജയ് പീടിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. നാറാണംമുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ്, ഷിബു തോണിക്കടവിൽ, സനൽകുമാർ, ജിജോ മടന്തമൺ, ജോയി പാട്ടത്തിൽ, റിന്റു തേവർക്കാട്ടിൽ, ബ്ലസൺ മുള്ളംകാട്ടിൽ എന്നിവർ പ്രസംഗിച്ചു.