ഷർട്ട് മാറ്റി കൊടുത്തില്ല, യുവാവ് കടയുടെ ചില്ലുകൾ തകർത്തു
Sunday 17 August 2025 1:10 AM IST
മട്ടാഞ്ചേരി: കടയിൽ നിന്ന് വാങ്ങിയ ഷർട്ട് ഇഷ്ടപ്പെടാത്തതിനെ തുടർന്ന് മാറ്റി കൊടുക്കാൻ ഉടമ വിസമ്മതിച്ചതോടെ യുവാവ് കടയുടെ ചില്ലുകൾ തകർത്തു. ഇന്നലെ രാവിലെ ചുള്ളിക്കൽ ബസ് സ്റ്റോപ്പിന് സമീപത്തെ സൂപ്പർ മാർക്കറ്റിലാണ് സംഭവം. ഈ സമയം കടയിൽ മറ്റുപലരും ഉണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.