തൊഴിൽ സംഗമം
Sunday 17 August 2025 12:22 AM IST
റാന്നി : റാന്നിയിൽ നടന്ന തൊഴിൽസംഗമം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിജ്ഞാന കേരളം, റാന്നി ബ്ലോക്ക് പഞ്ചായത്ത്, കുടുംബ ശ്രീ ജില്ലാമിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഹയർ ദ ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ പ്രകാശ്,വിജ്ഞാനകേരളം കോ ഓർഡിനേറ്റർ ഡോ.എ.ശ്രീകാന്ത്, ജില്ല മിഷൻ കോ ഓർഡിനേറ്റർ എസ്.ആദില, എ ടി സതീഷ്, പ്രിൻസിപ്പൽ സ്മിജു ജേക്കബ് എന്നിവർ സംസാരിച്ചു.