ടോറസ് തടഞ്ഞു
Sunday 17 August 2025 1:36 AM IST
പട്ടാമ്പി: തിരുമറ്റക്കോട് പഞ്ചായത്തിൽ ടോറസ് ലോറിക്ക് നിരോധനം ഏർപ്പെടുത്തിയ വട്ടോളിക്കാവ്-ചാത്തന്നൂർ-കറുകപുത്തൂർ റോഡിൽ നിയമലംഘനം നടത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. നിരോധനം ഉണ്ടായിട്ടും പ്രസ്തുത റോഡിലൂടെ സഞ്ചരിക്കുന്ന ടോറസ് ലോറികൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. ഭാരമേറിയ ഇത്തരം വാഹനങ്ങൾ റോഡിലൂടെ സഞ്ചരിക്കുന്നതിനാൽ റോഡുകൾ തകർന്നും പൈപ്പുകൾ പൊട്ടിയും ദുരിതത്തിലാണ് നാട്ടുകാർ. റോഡിലൂടെ അമിത ഭാരവാഹനങ്ങൾ പി.ഡബ്ല്യു.ഡി നിരോധിച്ചതാണ്. നിയമം കാറ്റിൽ പറത്തി കൊണ്ടാണ് മണ്ണ് മാഫിയകൾ റോഡിലൂടെ ഗതാഗതം നടത്തുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.