'കുതിപ്പ്' ഉദ്ഘാടനം
Sunday 17 August 2025 1:37 AM IST
ചിറ്റൂർ: വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാഞ്ചിറ ഗവ. എൽ.പി സ്‌കൂളിൽ 'കുതിപ്പ് ' എന്ന പേരിൽ സ്‌പോർട്സ് ഗെയിംസ് കോർണർ ആരംഭിച്ചു. അന്തർദേശീയ കായികതാരവും ഏഷ്യാഡ് സ്വർണമെഡൽ ജേതാവുമായ പി.യു.ചിത്ര ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.രാഹുൽ അദ്ധ്യക്ഷനായി. നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് എസ്.അനീഷ, ഉപാധ്യക്ഷൻ കെ.സതീഷ്, സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.മുത്തു, എ.ഇ.ഒ എസ്.രാഖി, ബി.പി.സി എസ്.സൗദ, പ്രധാനാദ്ധ്യാപിക പ്രശോഭിത, എ.സെൽവൻ, സൈദ് സുബഹാൻ, വി.സുനിൽ തുടങ്ങിയവർ സംസാരിച്ചു.