കീമോത്തെറാപ്പിയുടെ പാർശ്വഫലം കുറയ്ക്കാൻ പതഞ്ജലിയുടെ മരുന്ന്

Sunday 17 August 2025 12:58 AM IST

കൊച്ചി: ഗുരുതരമായ അസുഖങ്ങൾക്ക് പോലും ആശ്വാസമുണ്ടാക്കാൻ പരമ്പരാഗത ആയുർവേദ അറിവുകളിലൂടെ സാദ്ധ്യമാണെന്ന് പ്രമുഖ ആയുർവേദ ഗവേഷണ സ്ഥാപനമായ പതഞ്ജലിയുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിക്കുന്നതിലൂടെ ക്യാൻസർ അടക്കമുള്ള രോഗങ്ങളാൽ വലയുന്നവർക്ക് ഏറെ ആശ്വാസം പകരാനാകുമെന്ന് ആചാര്യ ബാലകൃഷ്‌ണൻ പറഞ്ഞു. കീമോത്തെറാപ്പിക്കായി ഉപയോഗിക്കുന്ന ഡോക്‌സോറൂബിസിന്റെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ പതഞ്‌ജലിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച നവീന ഹെർബോ മിനറൽ മരുന്നായ കാർഡിയോ ഗ്രിറ്റ് ഗാേൾഡ് സഹായിക്കുമെന്നാണ് ഗവേഷണ റിപ്പോർട്ടിലുള്ളത്. അലോപ്പതി മരുന്നുകൾ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ആയുർവേദം ഗുണകരമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നും ആചാര്യ ബാലകൃഷ്ണ പറഞ്ഞു. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള മൂലകങ്ങൾ കാർഡിയോ ഗ്രിറ്റ് ഗോൾഡിലുണ്ടെന്നും പതഞ്ജലി അവകാശപ്പെടുന്നു.