മുഖ്യമന്ത്രി മാപ്പുപറയണം: അടൂർപ്രകാശ് എം.പി
Sunday 17 August 2025 12:19 AM IST
തിരുവനന്തപുരം: എ.ഡി.ജി.പി അജിത് കുമാറുമായി ബന്ധപ്പെട്ടുള്ള കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം രാജിവച്ച് ജനങ്ങളോട് മാപ്പുപറയണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് എം.പി ആവശ്യപ്പെട്ടു.
കോടതി നടത്തിയ പരാമർശം അത്യന്തം ഗൗരവതരമാണ്. വിജിലൻസ് കൃത്യമായ അന്വേഷണം നടത്തിയില്ല. തെളിവുകൾ കണക്കിലെടുത്തില്ല. ഇത്തരത്തിലുള്ള റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. രാഷ്ട്രീയ ഇടപെടലും അധികാര ദുരുപയോഗവും സംഭവിച്ചു എന്നതാണ് നിരീക്ഷണം.
പൂരം കലക്കൽ ഉൾപ്പെടെ വർഷങ്ങളായി അഴിമതി അരോപണമുള്ള ഈ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയും ഓഫീസും സംരക്ഷിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് തെളിയണം. അതിനുള്ള അവസരമാണ് കോടതി പരാമർശത്തിലൂടെ ലഭിച്ചിരിക്കുന്നത്.