കേരള സർവകലാശാല

Sunday 17 August 2025 12:32 AM IST

ബിരുദ പ്രവേശനം

സർക്കാർ, എയ്ഡഡ്,സ്വാശ്രയ,യു.ഐ.​ടി, ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള ബിരുദ സീറ്റുകളിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് 19നും കൊല്ലം മേഖലയിൽ 20,21 തീയതികളിലും തിരുവനന്തപുരത്തെ കോളേജുകളിലേക്ക് 22, 23,25 തീയതികളിലുമാണ് അലോട്ട്മെന്റ്. https://admissions.keralauniversity.ac.in/fyugp2025

സർവകലാശാലയിലെ പഠന ഗവേഷണ വകുപ്പുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ പട്ടിക വിഭാഗം സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നാളെ രാവിലെ 11ന് അതത് പഠനവകുപ്പുകളിൽ വച്ച് നടത്തും.https://admissions.keralauniversity.ac.in/css2025.

പിഎച്ച്.ഡി എൻട്രൻസ് പരീക്ഷ ഒക്ടോബർ 25ന് നടത്തും. ആഗസ്റ്റ് 20 മുതൽ സെപ്തംബർ 20വരെ അപേക്ഷിക്കാം. യോഗ്യത അനുസരിച്ചിട്ടുള്ള വിഷയം ഓൺലൈൻ റിസർച്ച് പോർട്ടലിൽ നിന്ന് തിരഞ്ഞെടുക്കാം. www.research.keralauniversity.ac.in

22ന് നടത്തുന്ന രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്./കരിയർ റിലേ​റ്റഡ്/ബി.എ ഓണേഴ്സ്/ ന്യൂജെനറേഷൻ ബി.എ/ബി.എസ്‌സി/ബികോം ആഗസ്​റ്റ് പരീക്ഷകൾ മാ​റ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

22ന് നടത്താനിരുന്ന ഒന്നാം വർഷ ബി.ബി.എ പരീക്ഷ സെപ്തംബർ 12ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിനോ സമയത്തിനോ മാ​റ്റമില്ല.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.കോം. റൂറൽ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എ സംസ്‌കൃതം സ്‌പെഷ്യൽ (വേദാന്ത,ന്യായ,വ്യാകരണ,സാഹിത്യ,ജ്യോതിഷ), എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.എ ഹിസ്​റ്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തിയ ബിഎ പൊളി​റ്റിക്കൽ സയൻസ്, സോഷ്യോളജി, മലയാളം, ഹിന്ദി മെയിൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി ആഗസ്​റ്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 21 മുതൽ അതത് കേന്ദ്രങ്ങളിൽ വച്ച് നടത്തും.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി പരീക്ഷയുടെ കോംപ്ലിമെന്ററി ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബിഎസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.