മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: രമേശ് ചെന്നിത്തല

Sunday 17 August 2025 12:00 AM IST

കോഴിക്കോട് : എഡി.ജി.പി എം.ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിഷയത്തിൽ വിജിലൻസ് കോടതിയുടെ വിമർശനം നേരിട്ട മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലൻസ് മാന്വലിന് വിരുദ്ധമായി പ്രവർത്തിക്കുകയും അധികാരമില്ലാതിരിക്കെ തന്നെ വിജിലൻസ് റിപ്പോർട്ടിൽ ഇടപെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കുകയും ചെയ്യുന്ന അസാധാരണ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. വിജിലൻസ് പ്രവർത്തിക്കുന്നത് വിജിലൻസ് മാന്വൽ അനുസരിച്ചാണ്. ഈ മാന്വൽ അനുസരിച്ച് അജിത് കുമാറിനെതിരെയുള്ള കേസ് വിജിലൻസ് അന്വേഷിച്ചു കഴിഞ്ഞാൽ ആ റിപ്പോർട്ട് സമർപ്പിക്കണ്ടത് കോടതിയിലാണ്. കോടതി പരിശോധിച്ച ശേഷമാണ് മറ്റു നടപടികൾ ഉണ്ടാകേണ്ടത്. വിജിലൻസിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രിക്ക് അഡ്മിനിസ്‌ട്രേറ്റിവ് ആയ കാര്യങ്ങളിൽ മാത്രമേ ഇടപെടാൻ അധികാരമുള്ളു. കേസുകളിൽ ഇടപെടാൻ അധികാരമില്ല. ക്ലീൻ ചീറ്റ് നൽകാനും അധികാരമില്ല. അജിത് കുമാറിനെ കുറ്റവിമുക്തനാക്കാനുള്ള ധൃതിയാണ് മുഖ്യമന്ത്രി നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് താൻ പി.വി അൻവറുമായി ചർച്ച നടത്തിയത് എന്ന് അജിത് കുമാർ മൊഴിയിൽ പറയുന്നുണ്ട്. ആർ.എസ്.എസ് നേതാക്കളെ മുഖ്യമന്ത്രിക്കു വേണ്ടി കണ്ട് ചർച്ച ചെയ്തതും ബി.ജെ.പിയെ ജയിപ്പിക്കാൻ തൃശൂർ പൂരം കലക്കിയതും അജിത് കുമാർ തന്നെയാണ്. ഇതൊക്കെ ചെയ്തത് മുഖ്യമന്ത്രിക്കു വേണ്ടിയായതു കൊണ്ടാകണം അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകാൻ തന്റെ അധികാരപരിധിക്കു പുറത്തുള്ള അധികാരം മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം.കെ രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ, അഡ്വ. കെ. ജയന്ത്, എൻ. സുബ്രഹ്മണ്യൻ, അഡ്വ. എം. രാജൻ എന്നിവർ പങ്കെടുത്തു.

വി​ജി.​ ​കോ​ട​തി​ ​വി​ധി​യിൽ പി​ണ​റാ​യി​ക്ക് ​മി​ണ്ടാ​ട്ട​മി​ല്ലേ: വി.​ഡി.​ ​സ​തീ​ശൻ

തൊ​ടു​പു​ഴ​:​ ​പ​ണ്ട് ​ഹൈ​ക്കോ​ട​തി​യു​ടെ​ ​പ​രോ​ക്ഷ​ ​പ​രാ​മ​ർ​ശ​ത്തി​ൽ​ ​കെ.​എം.​ ​മാ​ണി​യു​ടെ​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​ഇ​പ്പോ​ഴ​ത്തെ​ ​ജി​ല​ൻ​സ് ​കോ​ട​തി​ ​വി​ധി​യി​ൽ​ ​എ​ന്ത് ​പ​റ​യാ​നു​ണ്ടെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​വും​ ​അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​വും​ ​ന​ട​ത്തി​യെ​ന്നാ​ണ് ​കോ​ട​തി​ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.​ ​അ​ന്ന് ​കെ.​എം.​ ​മാ​ണി​യോ​ട് ​ചെ​യ്ത​തി​നു​ള്ള​ ​ക​ണ​ക്ക് ​കാ​ലം​ ​ചോ​ദി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​ആ​ർ.​എ​സ്.​എ​സ് ​നേ​താ​ക്ക​ളു​മാ​യി​ ​അ​വി​ഹി​ത​ ​ബാ​ന്ധ​വ​മു​ണ്ടാ​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​നി​യോ​ഗി​ച്ച​ ​ആ​ളാ​ണ് ​എം.​ആ​ർ.​ ​അ​ജി​ത്കു​മാ​ർ.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ആ​ളാ​യി​ ​തൃ​ശൂ​രി​ലെ​ത്തി​ ​പൂ​രം​ ​ക​ല​ക്കി​ ​സു​രേ​ഷ് ​ഗോ​പി​യെ​ ​ജ​യി​പ്പി​ക്കാ​ൻ​ ​കൂ​ട്ടു​നി​ന്ന​തും​ ​ഇ​തേ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ദു​രു​ദ്ദേ​ശ്യ​ങ്ങ​ൾ​ക്ക് ​കു​ട​പി​ടി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​ര​ക്ഷി​ക്കാ​നാ​ണ് ​വി​ജി​ല​ൻ​സ് ​ശ്ര​മി​ച്ച​ത്.