പൊന്നിൻ ചിങ്ങമായി

Sunday 17 August 2025 12:00 AM IST

തിരുവനന്തപുരം: പ്രതീക്ഷകളുടെ ചിറകിലേറി ചിങ്ങം പുല‌ർന്നു. ഓണം ആഘോഷിക്കാൻ കാത്തിരിക്കുന്ന മലയാളികൾ ഏറെ പ്രത്യാശയോടെയാണ് മലയാള പുതുവർഷത്തെ വരവേൽക്കുന്നത്. മണ്ണറിഞ്ഞ് ജീവിച്ചിരുന്ന മലയാളികൾക്ക് ഇന്ന് കർഷകദിനം കൂടിയാണ്.

മഴ തോരുന്നില്ലെങ്കിലും ചിങ്ങത്തിൽ മാനം തെളിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഓണവിപണികൾ ആടി മാസത്തിലേ സജീവമായിത്തുടങ്ങി. ചിങ്ങം 20നാണ് (സെപ്തംബർ 5) ഇത്തവണ പൊന്നോണം. പൂവിളി ആരംഭിക്കുന്ന അത്തം നാൾ ചിങ്ങം പത്തിനാണ്.

ക​ർ​ഷ​ക​ ​ദി​നാ​ഘോ​ഷം​ ​ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ചി​ങ്ങം​ ​ഒ​ന്ന് ​ക​ർ​ഷ​ക​ ​ദി​നം​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​ന​വും​ ​ക​ർ​ഷ​ക​ ​അ​വാ​ർ​ഡ് ​വി​ത​ര​ണ​വും​ ​ഇ​ന്ന് ​രാ​വി​ലെ​ 11​ന് ​തൃ​ശൂ​ർ​ ​തേ​ക്കി​ൻ​കാ​ട് ​മൈ​താ​നി​യി​ൽ​ ​ന​ട​ക്കും.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ദ്‌​ഘാ​ട​നം​ ​നി​ർ​വ​ഹി​ക്കും.​ ​മ​ന്ത്രി​ ​പി.​പ്ര​സാ​ദ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​രാ​ജ​ൻ,​ ​ആ​ർ.​ബി​ന്ദു,​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ്,​ ​എം.​എ​ൽ.​എ​ ​മാ​ർ,​എം.​പി​ ​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും. രാ​വി​ലെ​ 8.30​ന് ​തൃ​ശൂ​ർ​ ​തേ​ക്കി​ൻ​കാ​ട് ​വി​ദ്യാ​ർ​ത്ഥി​ ​കോ​ർ​ണ​റി​ൽ​ ​നി​ന്നും​ ​വ​ർ​ണ്ണ​ശ​ബ​ള​മാ​യ​ ​ഘോ​ഷ​യാ​ത്ര​യോ​ടെ​ ​പ​രി​പാ​ടി​ക​ൾ​ക്ക് ​തു​ട​ക്ക​മാ​കും.​ ​തു​ട​ർ​ന്ന് ​കേ​ര​ ​പ​ദ്ധ​തി​ ​വി​ഷ​യ​ത്തി​ൽ​ ​സെ​മി​നാ​ർ​ ​ന​ട​ക്കും.