മൂന്ന് ദിവസംകൂടി ശക്തമായ മഴ, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Sunday 17 August 2025 12:08 AM IST
തിരുവനന്തപുരം:സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ മൂന്നു ദിവസംകൂടി ശക്തമായ മഴ തുടരും. മറ്റുജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കും.ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ഇന്ന് യെല്ലോ അലർട്ട്. വടക്കൻ ജില്ലകളിലെ മലയോര പ്രദേശത്തുള്ളവരും നദിതീരത്തുള്ളവരും കൂടുതൽ ജാഗ്രതപാലിക്കണം. അതിശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്.
ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ,മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശത്തുള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. കേരളതീരത്ത് മത്സ്യബന്ധനം പാടില്ല. തീരദേശവാസികൾ ജാഗ്രത പാലിക്കണം.