വാഹനമില്ലാതെ സപ്ലൈ ഓഫീസുകൾ; ഓണക്കാല വില നിയന്ത്രണം പാളി
കൊല്ലം: സംസ്ഥാനത്തെ വലിയൊരു വിഭാഗം താലൂക്ക് സപ്ലൈ ഓഫീസുകൾക്കും സ്വന്തമായി വാഹനമില്ലാത്തതിനാൽ പൊതു വിപണിയിലെ ഓണക്കാല വിലനിയന്ത്രണ പരിശോധന പാളി. ഇന്ധനച്ചെലവിന്റെ കാര്യത്തിൽ ഉത്തരവുണ്ടാകാത്തതിനാൽ മറ്റ് വകുപ്പുകളിൽ നിന്ന് കളക്ടർമാർ ഏർപ്പാടാക്കി നൽകാമെന്ന് പറഞ്ഞ വാഹനങ്ങൾ പല ജില്ലകളിലും ഏറ്റെടുത്തിട്ടില്ല.
സിറ്റി റേഷനിംഗ് ഓഫീസുകൾ സഹിതം സംസ്ഥാനത്ത് ആകെ 83 താലൂക്ക് സപ്ലൈ ഓഫീസുകളാണുള്ളത്. അതിൽ 67നും വാഹനമില്ല.താലൂക്ക് സപ്ലൈ ഓഫീസുകൾ ഉപയോഗിച്ചിരുന്ന വാഹനങ്ങൾ 15 വർഷം പൂർത്തിയാക്കിയതോടെ കണ്ടം ചെയ്യാനായി മാറ്റുകയായിരുന്നു. പതിനാറ് താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് പുതിയ വാഹനം വാങ്ങാൻ ഉത്തരവായിരുന്നു. എന്നാൽ ഉണ്ടായിരുന്ന വാഹനങ്ങൾ കണ്ടം ചെയ്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതിനാൽ വാങ്ങൽ വൈകുകയാണ്. മൂന്ന് വാഹനങ്ങൾ കണ്ടം ചെയ്യുമ്പോൾ, ഒരു പുതിയ വാഹനം വാങ്ങാനാണ് തീരുമാനം.
പരിശോധന ജില്ലാ
കേന്ദ്രങ്ങളിൽ പരിശോധന നടന്നത് ജില്ലാ കേന്ദ്രങ്ങളിൽ
റേഷൻ കടകളിലും കാര്യമായി പരിശോധനയില്ല
ഉപയോഗിച്ചത് പൊതു വിതരണ വകുപ്പിന്റെ വാഹനങ്ങൾ
സംസ്ഥാനത്ത്
□താലൂക്ക് സപ്ലൈ ഓഫീസുകൾ-83
□വാഹനമില്ലാത്തത്-67
'ചന്തകൾ, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താനായിട്ടില്ല'
-താലൂക്ക് സപ്ലൈ
ഓഫീസ് അധികൃതർ