വിദ്യ ചാരിറ്റബിൾ ട്രസ്റ്റ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

Sunday 17 August 2025 12:21 AM IST

തൃശൂർ: ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപീകരിച്ച പ്രവാസിക്കൂട്ടായ്മ 'വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ' നിസ്വാർത്ഥ സേവനത്തിന്റെയും വിജ്ഞാനപ്രകാശത്തിന്റെയും 25ാം വാർഷികാഘോഷത്തിന് തുടക്കമായി. തലക്കോട്ടുകര ക്യാമ്പസിൽ സ്ഥാപക ചെയർമാൻ കെ.മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു. ഗുരുദേവന്റെ ശാശ്വത മൂല്യങ്ങളുൾകൊണ്ട് സാമ്പത്തിക അച്ചടക്കത്തോടെയുള്ള പ്രവർത്തനങ്ങളാണ് വളർച്ചയ്ക്ക് കരുത്തായതെന്ന് അദ്ദേഹം പറഞ്ഞു. വി.ഐ.സി.ടി ചെയർമാൻ സാബു സൗമ്യൻ അദ്ധ്യക്ഷനായി. മുൻ ചെയർമാൻമാരായ പി.കെ.അശോകൻ, സന്തോഷ് പ്രസന്നൻ, സുധാകരൻ പോളശേരി, ഓതർ ട്രസ്റ്റിമാരായ ഡോ.അജയ് കുമാർ, കെ.ജി.സുകുമാരൻ, കെ.പി.ആർ.വിജയൻ, എസ്.സുധാകരൻ, സി.കെ.ജയരാജൻ, ഡി.പി.വിജയൻ, ഹോണററി അഡ്വൈസർ ജി.മോഹനചന്ദ്രൻ, സെക്രട്ടറി മനു രഘുരാജൻ, വൈസ് ചെയർമാൻ ഗിരീഷ് കുമാർ മലാട്ടിരി, ജോയിന്റ് സെക്രട്ടറി ഡി.ഗിരിദാസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബി.ശ്രീകുമാർ, കെ.കെ.തിലകൻ, എക്‌സിക്യൂട്ടീവ് ഡയറക്ടർ സുരേഷ്‌ലാൽ, വൈസ് ചെയർമാൻ എ.പി.സദാനന്ദൻ, പ്രകാശ് നടേശൻ, രാധാകൃഷ്ണൻ, ദിലീപ് കുമാർ, ജി.സോമൻ, ഡോ.സുധാകരൻ, അനൂപ് സുരേഷ് കുമാർ, മധുസൂദനൻ, ഡോ.അനിൽ, കെ.ആർ.രാജപ്പൻ, ദേവരാജൻ ഉണ്ണിരാജൻ, ഡോ.സി.സുനിത, ഡോ.ടി.മാധവരാജ്, അക്കാഡമിക് ഡയറക്ടർ ഡോ.ഷാലീജ്, ഡോ.ലത രാജ് , രവികുമാർ ഡോ.പ്രതാപചന്ദ്രൻ നായർ, ഡോ.എസ്.പി.സുബ്രഹ്മണ്യൻ, ഡോ.ശോഭ മനക്കൽ, ഡോ.വി.അജയ് കുമാർ, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ പി.പി.ഷാജി, കെ.കെ.തിലകൻ എന്നിവർ പങ്കെടുത്തു. ട്രസ്റ്റി ഗംഗ ചെത്തിക്കാട്ടിലിന്റെ പ്രാർത്ഥനയും റീന ദേവാനന്ദിന്റെ ഗുരുപൂജയും നടന്നു. ട്രസ്റ്റിന്റെ നേട്ടങ്ങൾ പ്രതിപാദിക്കുന്ന 'വിദ്യചരിത്രം' പി.കെ.അശോകൻ, ചെയർമാൻ സാബു സൗമ്യന് നൽകി പ്രകാശനം ചെയ്തു. കെ.കെ.വിദ്യാധരൻ, ഡോ.ഡി.ബാലകൃഷ്ണൻ, കെ.ആർ.ബ്രഹ്മദത്തൻ, വി.കെ.മുരളീധരൻ എന്നിവർക്കായുള്ള സ്മരണാഞ്ജലി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബി.ശ്രീകുമാർ നിർവഹിച്ചു. വൈസ് ചെയർമാൻ ഗിരീഷ് കുമാർ മലാട്ടിരിയും ജോയിന്റ് സെക്രട്ടറി ഡി.ഗിരിദാസും ഭാവി പദ്ധതികൾ പങ്കുവെച്ചു. '25 ഇയേഴ്‌സ് ഒഫ് ലൈറ്റ് ' പ്രദർശനവും ശ്രദ്ധേയമായി.