ആഗോള അയ്യപ്പസംഗമം: മുഖ്യമന്ത്രി മുഖ്യരക്ഷാധികാരി
പമ്പ: സെപ്തംബർ 20ന് പമ്പാതീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി വി.എൻ.വാസവൻ, മന്ത്രി കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ രക്ഷാധികാരികളാണ്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ.കൃഷ്ണൻകുട്ടി, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി.ഗണേഷ് കുമാർ, പി.എ.മുഹമ്മദ് റിയാസ്, വീണാജോർജ്, വി.അബ്ദുറഹിമാൻ, ജി.ആർ.അനിൽ, കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, ജെ.ചിഞ്ചുറാണി, പി.പ്രസാദ്, എം.ബി.രാജേഷ്, ഒ.ആർ.കേളു, പി.രാജീവ്, സജി ചെറിയാൻ, വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റവാഡ.എ.ചന്ദ്രശേഖർ എന്നിവരാണ് ഉപരക്ഷാധികാരികൾ. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചെയർപേഴ്സനായി ജനറൽ കമ്മിറ്റി പ്രവർത്തിക്കും. സ്റ്റിയറിംഗ് കമ്മിറ്റിയിൽ വി.എൻ വാസവൻ ചെയർപേഴ്സനും വീണാജോർജ് വൈസ് ചെയർപേഴ്സനുമാണ്. കെ.യു.ജനീഷ് കുമാർ എം.എൽ.എയാണ് പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ. സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സൺ. സ്‌പോൺസർഷിപ്പ് കമ്മിറ്റിയെ മന്ത്രി കെ.ബി.ഗണേഷ് കുമാർ നയിക്കും. പ്രമോദ് നാരായൺ എം.എൽ.എയാണ് ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർപേഴ്സൺ. മാത്യു ടി.തോമസ് എം.എൽ.എയുടെ നേതൃത്വത്തിലാണ് ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അക്കോമഡേഷൻ കമ്മിറ്റി ചെയർപേഴ്സണായി പ്രവർത്തിക്കും. സെക്യൂരിറ്റി കമ്മിറ്റി ചെയർപേഴ്സൻ എ.ഡി.ജി.പി എസ്.ശ്രീജിത്താണ്. വാഴൂർ സോമൻ എം.എൽ.എയാണ് മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്സൻ.