പെൻഷൻ പരിഷ്‌കരിക്കണം

Sunday 17 August 2025 12:52 AM IST

മലപ്പുറം: റിസർവ് ബാങ്കിലേതുപോലെ മറ്റു ബാങ്കുകളിൽനിന്ന് വിരമിച്ചവരുടെയും പെൻഷൻ പരിഷ്‌കരിക്കണമെന്ന് ആൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറത്ത് ദിലീപ് മുഖർജി ഭവനിൽ സമ്മേളനം, എൻ.എഫ്.പി.ഇ അഖിലേന്ത്യാ അസി. ജനറൽ സെക്രട്ടറി പി.കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ആർ.എഫ് ജില്ലാ പ്രസിഡന്റ് എ.കെ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ബി ആർ.എഫ് സംസ്ഥാന പ്രസിഡന്റ് സി.ഗോവിന്ദൻകുട്ടി രജിതസുന്ദരൻ അനുസ്മരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി പി രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എം.വി ഗുപ്തൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.വി.സത്യനാഥൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബെഫി സംസ്ഥാന സെക്രട്ടറി സി.മിഥുൻ, എ.കെ.ബി.ആർ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.അച്ചുതൻകുട്ടി എന്നിവർ സംസാരിച്ചു.