സ്‌നേഹവീട്
വളാഞ്ചേരി: നാഷണൽ സർവീസ് സ്‌കീമിന്റെ ഭവനം പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് സഹപാഠിക്ക് നിർമ്മിച്ചു നല്കുന്ന വീടിന്റെ താക്കോൽ കൈമാറ്റം കായികവഖഫ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു.വേളികുളം റൗളത്തുൽ ഉലൂം മദ്രസ പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഷഹനാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ നൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം.ബാലചന്ദ്രൻ, ടി.പി.മെറീഷ്, പി.മുഹമ്മദാലി, സൈഫുന്നീസ, പി.ടി.എ പ്രസിഡന്റ് വി.ടി.അമീർ എന്നിവരും എൻ.എസ്.എസ് റീജിണൽ കോഡിനേറ്റർ എസ്.ശ്രീചിത്ത്, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ പി.ടി.രാജ്‌മോഹൻ, എൻ.എസ്.എസ് ക്ലസ്റ്റർ കോഡിനേറ്റർ എം.വി.ഷാഹിന, എം.പി.ടി.എ പ്രസിഡന്റ് പ്രഷീല, എസ്.എം.സി ചെയർ പേഴ്സൺ നുസ്രത്ത്, വൈസ് പ്രിൻസിപ്പൽ കെ.ജീജ, സ്റ്റാഫ് സെക്രട്ടറി കെ.സജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.