പുഷ്പചക്രം അർപ്പിച്ചു

Sunday 17 August 2025 12:53 AM IST

മലപ്പുറം: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 79ാമത് സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ സിവിൽസ്‌റ്റേഷനിലുള്ള യുദ്ധ സ്മാരകത്തിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ, ജില്ലാ കലക്ടർ വി ആർ വിനോദ് , റിട്ട. മേജർ കെ പി ഹംസ, എന്നിവർ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ജില്ലാ,ബ്ലോക്ക് , യൂണിറ്റ് ഭാരവഹികളും വിമുക്ത ഭടൻമാരും പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി എം.പി.ഗോപിനാഥൻ, വൈസ് പ്രസിഡന്റ് പി.കൃഷ്ണകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി കെ.സത്യൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.