ഓണം കളറാക്കാൻ കുടുംബശ്രീക്കൊപ്പം ഗിഫ്റ്റ് ഹാമ്പറും ഓണസദ്യയും വീട്ടുപടിക്കൽ

Sunday 17 August 2025 12:55 AM IST
SADYA

കോഴിക്കോട്: ഇത്തവണ ഓണം കളറാക്കാൻ മലയാളിയ്ക്ക് വേണ്ടതെല്ലാം കുടുംബശ്രീ വീട്ടുപടിക്കലെത്തിക്കും. കുടുംബശ്രീയുടെ വിവിധ ഉത്പ്പന്നങ്ങൾ അണിനിരത്തി ഓൺലൈൻ വിപണന സാദ്ധ്യതകളെ കൂടുതൽ മെച്ചപ്പെടുത്തുന്ന പോക്കറ്റ് മാർട്ട് വഴിയാണ് ചിപ്‌സ്, ശർക്കരവരട്ടി, പായസം മിക്‌സ് തുടങ്ങിയവ വീട്ടുപടിക്കലെത്തിക്കുന്നത്. ജില്ലയിൽ എവിടെ നിന്ന് വേണമെങ്കിലും ഓർഡർ ചെയ്യാം. 799രൂപയാണ് ഒരു കിറ്റിന്റെ വില. ജില്ലയിലെ വിവിധ സംരംഭകരുടെ വ്യത്യസ്ത ഉത്പ്പന്നങ്ങളും ഈ സ്റ്റോർ വഴി വാങ്ങാൻ സാധിക്കും. പോക്കറ്റ് മാർട്ട് ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. https://www.pocketmart.org/home

കിറ്റിലുണ്ട്

ചിപ്സ് (250ഗ്രാം )

ശർക്കര വരട്ടി ( 250 ഗ്രാം )

സേമിയ പായസം മിക്സ് (250 ഗ്രാം )

പാലട പായസം മിക്സ് (250 ഗ്രാം )

സാമ്പാർ മസാല (100 ഗ്രാം )

മുളകുപൊടി (250 ഗ്രാം )

മല്ലിപ്പൊടി (250 ഗ്രാം )

മഞ്ഞൾപൊടി (100 ഗ്രാം )

വെജിറ്റബിൾ മസാല (100 ഗ്രാം )

ഓണസദ്യയുമുണ്ട്

ഇത്തവണ 26 കൂട്ടം വിഭവങ്ങളുമായുള്ള ഓണസദ്യയും കുടുംബശ്രീ ഒരുക്കും. കുടുംബശ്രീ കഫെ യൂണിറ്റുകൾ വഴിയാണ് രുചി വൈവിദ്ധ്യങ്ങൾ മലയാളിയ്ക്ക് മുൻപിലെത്തുക. എവിടെ നിന്ന് വേണമെങ്കിലും ഓണസദ്യ ഓർഡർ ചെയ്താൽ വീടുകളിലേക്ക് എത്തിക്കും മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ് (എം ഇ സി)മാരുടെ മേൽനോട്ടത്തിലാണ് ഓണസദ്യ ഓർഡർ ചെയ്യേണ്ട കോൾ സെന്ററുകൾ പ്രവർത്തിക്കുന്നത്. സദ്യ ഓർഡർ ചെയ്യുമ്പോൾ മിനിമം അഞ്ചുദിവസത്തിന് മുമ്പെങ്കിലും ബുക്ക് ചെയ്യേണ്ടതാണ്.

 ഓർഡർ ബുക്ക് ചെയ്യാനുള്ള നമ്പറുകൾ 8086996974 9947829564 9349745011