യശോദ ടീച്ചർക്ക് യാത്ര അയപ്പ്
Sunday 17 August 2025 12:56 AM IST
കുറ്റ്യാടി: വളയന്നൂർ അങ്കണവാടിയിൽ നിന്നും 25 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച യശോദ ടീച്ചർക്ക് യാത്ര അയപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഹാഷിം നമ്പാട്ടിൽ, പി. സി രവീന്ദ്രൻ, ബിജു വളയന്നൂർ, പി.കെ ബാബു, പി.സി കൃഷ്ണൻ, എം കെ ബിന്ദു, വർക്കർ ലിഷ ,ഹെൽപ്പർ ശോഭ,സി കെ ബിജു, ഇ ടി രാഘവൻ, സി കെ നിഷാദ് എന്നിവർ പ്രസംഗിച്ചു. വാർഡംഗം സി കെ സുമിത്ര സ്വാഗതവും ഇ.കെ ബൈജു നന്ദിയും പറഞ്ഞു.