ഓണക്കാലം ആഘോഷമാക്കാൻ വണ്ടർ ഫാൾസ് ആശ്രാമത്ത്

Sunday 17 August 2025 12:58 AM IST
കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന വണ്ടർ ഫാൾസ് എക്‌സിബിഷനിൽ വെള്ളച്ചാട്ടത്തിന്റെ പണികൾ പുരോഗമിക്കുന്നു

കൊ​ല്ലം: ദു​ബാ​യി​ലെ​യും ചൈ​ന​യി​ലെ​യും വൻ ന​ഗ​ര​ങ്ങ​ളെ അ​തി​ശ​യി​പ്പി​ച്ച് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന വെ​ള്ള​ച്ചാ​ട്ടം ഈ ഓ​ണ​ക്കാ​ല​ത്ത് കൊ​ല്ല​ത്തും. ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യി വ​ണ്ടർ ഫാൾ​സ് ഒ​രു​ക്കു​ന്ന സർ​റി​യൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ സാ​ഹ​സി​ക​ത ആ​ശ്രാ​മം മൈ​താ​ന​ത്ത് 22ന് വൈ​കി​ട്ട് 5ന് സി​നി​മാ​താ​രം അ​മ​ല പോൾ ഉ​ദ്​ഘാ​ട​നം ചെയ്യും. സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രെ​യും പ്ര​കൃ​തി സ്‌​നേ​ഹി​ക​ളെ​യും ഒ​രു​പോ​ലെ ത്ര​സി​പ്പി​ക്കു​ന്ന​താ​ണ് അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന വെ​ള്ള​ച്ചാ​ട്ടം. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ മു​ട​ക്കി ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​വും, നീ​ളം കൂ​ടി​യ​തു​മാ​യ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന വെ​ള്ള​ച്ചാ​ട്ട​മാ​ണ് വ​ണ്ടർ ഫാൾ​സ് ആ​ശ്രാ​മം മൈ​താ​ന​ത്ത് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 70 അ​ടി ഉ​യ​ര​വും 360 അ​ടി നീ​ള​വു​മു​ണ്ട്. ഈ ഉ​യ​ര​ത്തിൽ നി​ന്ന് ക​ടൽ പോ​ലെ ഇ​ര​മ്പിവ​രു​ന്ന വെ​ള്ളം കാ​ലു​ക​ളി​ലേ​ക്ക് ഒ​ഴു​കിയെ​ത്തി മാ​ഞ്ഞു​പോ​കും. വി​ശാ​ല​മാ​യ പ്ര​ദർ​ശ​ന ന​ഗ​രി​യിൽ ക​ടൽ​ക്കാ​ഴ്​ച​കൾ, ശ​ല​ഭോ​ദ്യാ​നം, മ​ത്സ്യ​ക​ന്യ​ക, ക​ട​ലി​ലെ സാ​ഹ​സി​ക നീ​ന്തൽ​താ​രം, തെ​ക്കേ അ​മേ​രി​ക്കൻ മ​ഴ​ക്കാ​ടു​ക​ളിൽ ക​ണ്ടു​വ​രു​ന്ന 25 ല​ക്ഷം രൂ​പ​വ​രെ വി​ല​യു​ള്ള കു​ഞ്ഞൻ​കു​ര​ങ്ങൻ എ​ന്നി​വ​യു​മു​ണ്ട്. ചി​ത്ര​ശ​ല​ഭ​ത്തോ​ടൊ​പ്പം ഊ​ഞ്ഞാ​ലാ​ടാം. പാ​ല​ക്കാ​ടൻ കൽ​പ്പാ​ത്തി പ​പ്പ​ടം മു​തൽ രു​ചി വൈ​വി​ദ്ധ്യ​മാർ​ന്ന ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ വ​ലി​യ ശേ​ഖ​ര​വും മേ​ള​യിൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ണ​ത്തി​നാ​വ​ശ്യ​മാ​യ സെ​റ്റ് മു​ണ്ടു​കൾ, സാ​രി​കൾ, ബെ​ഡ് ഷീ​റ്റു​കൾ എ​ന്നി​വ 100 രൂ​പ മു​ത​ലും വീ​ട്ടു​പ​ക​ര​ണ​ങ്ങൾ 30 രൂ​പ മു​തൽ വാ​ങ്ങാ​വു​ന്ന​താ​ണ്. സോ​ഫാ സെ​റ്റി​കൾ 4990 രൂ​പ മു​ത​ലും ഇ​വി​ടെ ല​ഭി​ക്കും. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളിൽ ഉ​ച്ച​യ്​ക്ക് 2 മു​തൽ രാ​ത്രി 10 വ​രെ​യും അ​വ​ധി ദി​ന​ങ്ങ​ളിൽ പ​കൽ 11 മു​തൽ രാ​ത്രി 10 വ​രെ​യു​മാ​ണ് പ്ര​ദർ​ശ​നം. വാർ​ത്താ​സ​മ്മേ​ള​ന​ത്തിൽ പ്രോ​ജക്ട് മാ​നേ​ജർ ബി​ജു, വി.ശ്യം​കു​മാർ, മാർ​ക്ക​റ്റിം​ഗ് ഹെ​ഡ് അർ​ഷാ​ദ് ആ​രി​ഫ്, മാ​ഹിൻ എ​ന്നി​വർ പ​ങ്കെ​ടു​ത്തു.