ലഹരി വ്യാപനത്തിന് കൂട്ടുനിൽക്കുന്നു
Sunday 17 August 2025 1:00 AM IST
പേരയം: കേരളത്തിൽ ലഹരി വ്യാപനത്തിന് സർക്കാർ നയങ്ങളാണ് സഹായിക്കുന്നതെന്ന് കൊല്ലം ഡി.സി.സി അദ്ധ്യക്ഷൻ പി.രാജേന്ദ്രപ്രസാദ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 29 ബാറുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോളത് ആയിരത്തോളമായി. വീട്ടിലിരുന്ന് ബുക്ക് ചെയ്യുന്നവർക്ക് കൂടി മദ്യമെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പേരയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലഹരിക്കെതിരെ അമ്മമാരുടെ മഹാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ.കെ.പ്രസന്നകുമാർ അദ്ധ്യക്ഷനായി. കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് രാജു.ഡി.പണിക്കർ, ഡി.സി.സി നിർവാഹക സമിതി അംഗം കെ.ബാബുരാജൻ, പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര, കെ.കെ.തോമസുകുട്ടി, രാമചന്ദ്രൻ പിള്ള, റെയ്ച്ചൽ, ജോൺസൺ, വിനോദ് പാപ്പച്ചൻ, അജയൻ പള്ളിയറ എന്നിവർ സംസാരിച്ചു.