സാംസ്കാരിക ഒത്തുചേരൽ ഇന്ന് 

Sunday 17 August 2025 1:01 AM IST
കെ.ഇ.എൻ

ഫറോക്ക്​: എഴുത്തുകാരൻ കെ.ഇ.എൻ കുഞ്ഞഹമ്മദിന് സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പശ്ചാത്തലത്തിൽ ചെറുവണ്ണൂർ എൻ.പി ദാമോദരൻ പഠന കേന്ദ്രം ലൈബ്രറി ഒരു​ക്കുന്ന ഒത്തുചേരൽ​ "കെ.ഇ.എൻ -

കാലം ​ കനൽ​ കരുത്ത് " ഇന്ന് വൈകീട്ട് നാലിന്​ നടക്കും . ചെറുവണ്ണൂർ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് ഉപഹാരം സമർപ്പിക്കും. അശോകൻ ചരുവിൽ , പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ , ഡോ.എം എം ബഷീർ പ്രഭാഷണം നടത്തും.​ കെ.ഇ.എൻ - കാലം​,​കനൽ ,​കരുത്ത് ​ പ്രൊഫ.എം.എം നാരായണൻ അവതരിപ്പിക്കും.