മനുഷ്യമതിൽ തീർത്തു
Sunday 17 August 2025 1:02 AM IST
തഴവ: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലമുക്കിൽ ജനാധിപത്യ സംരക്ഷണ മനുഷ്യമതിൽ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തഴവ ബിജു ദേശീയ പതാക ഉയർത്തി. തുടർന്ന് മനുഷ്യമതിലിനായി പ്രവർത്തകർ അണിനിരന്നു. രാവിലെ വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ അതാത് വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിൽ ദേശീയപതാക ഉയർത്തി ജനാധിപത്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. അഡ്വ. എം.എ.ആസാദ്, മണിയൻപിള്ള, ഗോപാലകൃഷ്ണൻ കുന്നുതറ, ബീനസുരേഷ്, രവീന്ദ്രൻ പിള്ള ചോതി, ബീഗം ജസീന, ബിന്ദുവിത്തൂർ, ഉണ്ണിക്കൃഷ്ണപിള്ള, നിതീഷ്, എം.മുകേഷ്, ശാമില ബദർ, മുഹമ്മദ് കുഞ്ഞ്, ഷാജി, വിനോദ്, സദാശിവംപിള്ള എന്നിവർ നേതൃത്വം നൽകി.