കോൺഗ്രസ് പ്രതിഷേധിച്ചു

Sunday 17 August 2025 1:03 AM IST
കോൺഗ്രസ്സ് പ്രതിഷേധം

ബേപ്പൂർ: ബേപ്പൂർ - ചാലിയം ജങ്കാർ സർവീസ് പുന:രാംരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി.സി.സി ജന:സെക്രട്ടറി എം. ധനീഷ് ലാൽ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് രാജീവ് തിരുവച്ചിറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ടി.കെ. അബ്ദുൾ ഗഫൂർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഷാഹിദ് കടലുണ്ടി, എൻ. രത്നാകരൻ, സി.എ. സെഡ് അസീസ്, കെ.കെ. സുരേഷ്, രാജേഷ് അച്ചാറമ്പത്ത്, നവാസ് അരക്കിണർ,കെ.റാണേഷ്, ടി.രാജലക്ഷ്മി , കൃഷ്ണൻ താളിയിൽ, കെ.സി. ബാബു, സി.താജുദ്ദീൻ, സി.ട്ടി. ഹാരിസ് , എ.എം. അനിൽകുമാർ , ആഷിഖ് പിലാക്കൽ പ്രസംഗിച്ചു.