ഇരുചക്രവാഹന വായ്പാ വിതരണം
Sunday 17 August 2025 1:07 AM IST
മേപ്പയ്യൂർ : മേപ്പയ്യൂർ സർവീസ് സഹകരണ ബാങ്ക് കെ.ടി.സി. മോട്ടോഴ്സിന്റെ സഹകരണത്തോടെ ഇരുചക്ര വാഹനവായ്പാ വിതരണം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി.മോഹനൻ അദ്ധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ ആർ.വി അബ്ദുള്ള, സുരേഷ് കീഴന , ബാബു കാരയിൽ സി.ഡി.എസ്. ചെയർപേഴ്സൺ ഇ. ശ്രീജയ , ബേങ്ക് സെക്രട്ടറി ഇൻ ചാർജ് കെ. അഖിൽ, കെ.സി. രന്യ, ടി.ഇ. രസ്ന, പി. സൗമ്യ, വി.പി.ദാനീഷ്, കെ.ടി.സി മോട്ടോഴ്സ് പ്രതിനിധികളായ നിധിൻ ഹേമന്ദ് , അമൽ എന്നിവർ പ്രസംഗിച്ചു.