'ദൈവദശകം' സ്മാരക ഫലകം പ്രകാശിപ്പിച്ചു

Sunday 17 August 2025 1:53 AM IST
സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി 'ദൈവദശകം' ലോകത്താകെ വിവിധ ഭാഷകളിൽ ഗ്രാനൈറ്റിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ സ്മാരകഫലകം ആലുവ അദ്വൈതാശ്രമത്തിൽ കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്റ പ്രകാശിപ്പിക്കുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവൻ വിളിച്ചുചേർത്ത പ്രഥമ സർവമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി 'ദൈവദശകം" ലോകത്താകെ വിവിധ ഭാഷകളിൽ ഗ്രാനൈറ്റിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ സ്മാരകഫലകം ആലുവ അദ്വൈതാശ്രമത്തിൽ കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്റ പ്രകാശിപ്പിച്ചു.

ജർമ്മനി ആംബോസ് ഡയറക്ടർ ഡോ. ആർ.കെ. വരുൺ, ഭാര്യ ഡോ. വീണ മോഹനൻ എന്നിവരാണ് ലോകത്താകമാനം ശിലാഫലകം സമർപ്പിക്കുന്നത്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി വിശ്രുതാത്മാനന്ദ, സ്വാമിനി ആര്യനന്ദ എന്നിവർ സംസാരിച്ചു. ശിലാഫലകം സമർപ്പണ സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് അദ്വൈതാശ്രമത്തിൽ നടക്കും. സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. സുരേഷ് മധുസൂദനൻ അദ്ധ്യക്ഷനാകും.