ഗുരു ജയന്തി പതാക ദിനം
Monday 18 August 2025 12:35 AM IST
താമരശ്ശേരി: എസ്.എൻ.ഡി.പി യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരുദേവന്റെ 171-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്നലെ പതാക ദിനം നടത്തി. ശാഖ പ്രസിഡന്റ് വിജയൻ പൊടുപ്പിൽ പതാക ഉയർത്തി . ഗുരുജയന്തിയുടെ മുന്നോടിയായി എല്ലാ ശ്രീനാരായണീയരുടേയും ഭവനങ്ങളിൽ പീത പതാക ഉയർത്തുന്ന ദിനം കൂടിയാണിത്. യൂണിയൻ വൈസ് പ്രസിഡന്റ് എം കെ അപ്പുക്കുട്ടൻ, എസ് ബാബു ആനന്ദ്, കെ.ആർ രാജിവ്, വത്സൻ മേടോത്ത്, ഷൈജു തേറ്റാമ്പുറം, സജീവ്, കെ.ടി പ്രരീഷ് എന്നിവർ പുഷ്പാർച്ചന നടത്തി. ഗുരുജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുദേവ കീർത്തനങ്ങൾ, സ്‌കോളർഷിപ്പ് വിതരണം, ഉന്നത വിജയികളെ ആദരിക്കൽ എന്നീ വിവിധ പരിപാടികളോടെ ആഘോഷിക്കുവാൻ തീരുമാനിച്ചു.