കല്യാൺ സിൽക്‌സ് ഓണക്കാല നറുക്കെടുപ്പ്

Monday 18 August 2025 12:21 AM IST

തൃശൂർ: കല്യാൺ സിൽക്‌സിന്റെ ഓണക്കാല ഓഫറായ ഓണാക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് മന്ത്രി കെ.രാജൻ നിർവഹിച്ചു. കല്യാൺ സിൽക്‌സിന്റെ തൃശൂർ പാലസ് റോഡ് ഷോറൂമിൽ നടത്തിയ നറുക്കെടുപ്പിൽ വീക്കിലി ബമ്പർ സമ്മാനമായ 25 പവൻ സ്വർണത്തിന് ഗ്രിജി ബാബു അർഹയായി. സിസി മരിയ ആന്റണി, രാജേശ്വരി അമ്മ, വി.പി.റസീന എന്നിവരാണ് വീക്കിലി സമ്മാനമായ മാരുതി ബലേനോ കാർ സ്വന്തമാക്കിയത്. മേയർ എം.കെ.വർഗീസ്, പി.ബാലചന്ദ്രൻ എം.എൽ.എ, കല്യാൺ സിൽക്‌സ് ആൻഡ് കല്യാൺ ഹൈപ്പർമാർക്കറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്.പട്ടാഭിരാമൻ, കല്യാൺ സിൽക്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ പ്രകാശ് പട്ടാഭിരാമൻ, മഹേഷ് പട്ടാഭിരാമൻ, കെ.എം.പി കൺസ്ട്രക്ഷൻസ് പ്രൊപ്രൈറ്റർ കെ.എം.പരമേശ്വരൻ എന്നിവർ പങ്കെടുത്തു.