കർഷക വന്ദനദിനം സംഘടിപ്പിച്ചു

Monday 18 August 2025 12:24 AM IST
കർഷക വന്ദന ദിന പരിപാടി

പേരാമ്പ്ര: സംസ്ഥാനത്ത് കാലവർഷക്കെടുതിയിലും മറ്റും കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ കൃഷിവകുപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ല ജനറൽ സെക്രട്രി പി.പി മുരളി ആവശ്യപ്പെട്ടു. ബി.ജെ.പി കർഷക മോർച്ച ജില്ലാ ഘടകം പേരാമ്പ്രയിൽ സംഘടിച്ച കർഷക വന്ദന ദിന പരിപാടി പേരാമ്പ്രയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ കർഷകർക്ക് നൽകുന്ന പദ്ധതികൾ കേരളത്തിൽ രാഷ്ട്രീയ പ്രേരിതമായി അട്ടിമറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തറമൽ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ രജീഷ് മുഖ്യപ്രഭാഷണം നടത്തി. ഡി.കെ മനു,​ എം പ്രകാശൻ, ടി.എം ഹരിദാസൻ, ഭരതൻ, പി.പി പ്രസന്ന പ്രസംഗിച്ചു.