മൂവാറ്റുപുഴയിൽ പുതിയ മൈജി ഫ്യൂച്ചർ ഷോറൂം
കോഴിക്കോട്: മൂവാറ്റുപുഴയിൽ മൈജി ഫ്യൂച്ചർ ഷോറൂമിന്റെ ഉദ്ഘാടനം സിനിമാതാരം ഭാവന നിർവഹിച്ചു. മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ മുഖ്യാതിഥിയായിരുന്നു. ഡിജിറ്റൽ ഗാഡ്ജറ്റ്‌സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, സ്‌മോൾ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് എന്നിവ വിശാലമായ ഷോറൂമിൽ ലഭ്യമാണ്. വമ്പൻ ഉദ്ഘാടന ഓഫറുകൾക്കൊപ്പം മൈജി ഓണം മാസ്സ് ഓണം ഓഫറിന്റെ ഭാഗമായുള്ള 25 കോടിയിലധികം രൂപയുടെ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും നേടാനുള്ള അവസരമാണ് ഉഭോക്താക്കൾക്ക് ലഭിക്കുന്നത്.
മൈജി ഓണം മാസ് ഓണം സീസൺ3യുടെ രണ്ടാമത്തെ നറുക്കെടുപ്പും ഇതോടൊപ്പം നടന്നു. മായ ബോസ് (കോതമംഗലം ഫ്യൂച്ചർ) ,അർജിത്ത് (കുറ്റ്യാടി ഫ്യൂച്ചർ) എന്നിവർക്ക് കാറുകളും, നഹ് മ (കുറുപ്പം റോഡ് മൈജി), സൈന (നടക്കാവ് ഫ്യൂച്ചർ) എന്നിവർക്ക് ഒരു ലക്ഷം രൂപ വീതവും അൻസിയ ജമാലുദീൻ (വളാഞ്ചേരി ഫ്യൂച്ചർ) ന് ഇന്റർനാഷണൽ ട്രിപ്പും ഷബിൻ എ. എസ് ( കാഞ്ഞങ്ങാട് , ഫ്യൂച്ചർ) ഷാദിൻ മുബഷീർ (അരീക്കോട് ഫ്യൂച്ചർ) എന്നിവർക്ക് സ്‌കൂട്ടറും പത്മിനി (ബൈപാസ് റോഡ് മൈജി), അരുൺ മുരുഗൻ (നടക്കാവ് ഫ്യൂച്ചർ) എന്നിവർക്ക് ഗോൾഡ് കോയിനും ലഭിച്ചു.