'കണ്ണീർ ദിനം' സംഘടിപ്പിച്ചു
Monday 18 August 2025 12:30 AM IST
പേരാമ്പ്ര: രക്ഷവേണം കർഷകന് എന്നാവശ്യപ്പെട്ട് കർഷക ദിനത്തിൽ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയൂരിൽ കർഷക പ്രതിഷേധ സദസ് 'കണ്ണീർ ദിനം' സംഘടിപ്പിച്ചു. കേന്ദ്ര കേരള സർക്കാറുകൾ കർഷകരോട് കാണിക്കുന്ന ജനദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് അഡ്വ. കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും കാർഷിക വിളകളെയും സംരക്ഷിക്കാൻ ഫലപ്രദമാ നടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞു. ആർ.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു. എൻ.പി വിജയൻ, കെ. മധു കൃഷ്ണൻ, മുനീർ എരവത്ത്, രാജൻ മരുതേരി, രാജേഷ് കീഴരിയൂർ, വി.വി ദിനേശൻ, സി.പി നാരായണൻ, ടി.പി നാരായണൻ പ്രസംഗിച്ചു.