കനിവ് പാലിയേറ്റീവ് ശില്പശാല
കാഞ്ഞങ്ങാട്: പാലിയേറ്റീവ് കുടുംബങ്ങൾക്ക് പരിചരണവും സാന്ത്വനവും നൽകുന്നതിനായി ജില്ലയിൽ കനിവ് സാന്ത്വന പരിചരണ പ്രവർത്തനം കൂടുതൽ ഊർജസ്വലമാകുന്നതിനും പുതിയ മാർഗ്ഗനിർദ്ദേശം സ്വീകരിക്കുന്നതിനും കനിവ് ജില്ലാ ചാരിറ്റബിൾ സൊസൈറ്റി ജില്ലാതല ശില്പശാല നടത്തി. പഞ്ചായത്ത്, മുൻസിപ്പൽ ഭാരവാഹികളും നേഴ്സുമാരും വളണ്ടിയർമാരും ശില്പശാലയിൽ പങ്കെടുത്തു. കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.കെ.ജി മന്ദിരത്തിൽ ഏകദിന ശില്പശാല കനിവ് ജില്ല ചെയർമാൻ കെ.വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി സുകുമാരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയും സാമൂഹിക പ്രവർത്തനവും എന്ന വിഷയത്തിൽ പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ പി.വി രാജേഷും പാലിയേറ്റീവ് കെയർ എന്ന വിഷയത്തിൽ സെക്കൻഡറി പാലിയേറ്റീവ് നേഴ്സായ ബോബി സെബാസ്റ്റ്യനും ക്ലാസുകൾ കൈകാര്യം ചെയ്തു. എ.എം അബ്ദുൾ ഖാദർ, കെ. ബാലകൃഷ്ണൻ, പ്രിയേഷ് കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു.