വി.എസ് അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും
Monday 18 August 2025 12:17 AM IST
ചെറുവത്തൂർ: മയ്യിച്ച എ.കെ.ജി സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും വായനശാല ഗ്രന്ഥലയത്തിന്റെയും സംയുക്താ ഭിമുഖ്യത്തിൽ വി.എസ് അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടന്നു. വി.എസ് അച്യുതാനന്ദൻ, കോടിയേരി ബാലകൃഷ്ണൻ, കെ. കുഞ്ഞിരാമൻ എന്നിവരുടെ ഫോട്ടോ സി.പി.എം. ജില്ലാ കമ്മിറ്റി മെമ്പർ എം. രാജൻ അനാച്ഛാദനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് എം.പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം. മഞ്ജുഷ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി. തമ്പാൻ, സി.പി.എം ചെറുവത്തൂർ ലോക്കൽ കമ്മിറ്റി അംഗം കെ.എം ഗിരീഷ്, മയിച്ച പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറിമാരായ കെ. രാജീവൻ, എം. അച്യുതൻ, വനിതവേദി സെക്രട്ടറി ഷീജ ചന്ദ്രൻ സംസാരിച്ചു. ക്ലബ് സെക്രട്ടറി എം.പി രഞ്ജിത്ത് സ്വാഗതവും വായനശാല സെക്രട്ടറി കെ.വി. മധു നന്ദിയും പറഞ്ഞു.