വള്ളത്തോളിൽ ആദരവ്
Monday 18 August 2025 1:35 AM IST
പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ്, സെക്രട്ടറി പി.ജി. സജീവ് എന്നിവരെയും കുമരകത്ത് നിന്ന് ജില്ലയിലെ മുഹമ്മയിലേക്ക് അഞ്ചര മണിക്കൂർ കൊണ്ട് ഒമ്പത് കിലോമീറ്റർ വേമ്പനാട്ട് കായൽ നീന്തിക്കടന്ന കിഴക്കമ്പലം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സോയി കളമ്പാട്ട്, മകൻ കോൾ ബേ സോയി എന്നിവരെയും ആദരിച്ചു. പ്രസിഡന്റ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, പി.കെ. ജിനീഷ്, സി.ജി. ദിനേശ്, ജോഷി ജോർജ്, പോളി തോമസ് തുടങ്ങിയവർ സംസാരിച്ചു. ഉന്നതവിജയം നേടിയ അരുണിമ രാജേഷ്, ആൽവിൻ ഡേവിഡ്, എൽദോ ഐറിൻ, മരിയ ചെറിയാൻ എന്നിവരെ അഭിനന്ദിച്ചു.